KeralaLatest News

പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ തല്ലിയ യുവാവ് പിടിയിൽ

ആര്യനാട്: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ തല്ലിയ യുവാവ് പിടിയിൽ. തോന്നയ്ക്കൽ പോങ്ങോട് ടിഎച്ച്സി ബ്ലോക്ക് നമ്പർ 101 ൽ അനന്തു(23) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആര്യനാട് ഗവ.ഐടിഐയിലെ വിദ്യാർഥിനിക്ക് ആണ് കാഞ്ഞിരംമൂട്ടിൽ വച്ച് മർദനമേറ്റത്. ചൊവ്വ രാവിലെ 9.30നാണ് സംഭവം.

ക്ലാസിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിയെ തടഞ്ഞുനിർത്തി ആക്രമിച്ചതെന്ന് ആര്യനാട് ഇൻസ്‌പെക്ടർ അജയനാഥ് പറഞ്ഞു. മറ്റ് വിദ്യാർഥികൾ ഓടി എത്തിയതോടെ അനന്തു ബൈക്കിൽ കയറി സ്ഥലം വിട്ടു.അടി കൊണ്ട് നിലത്ത് വീണ കുട്ടിയെ സമീപത്തെ ഓട്ടോഡ്രൈവർമാർ ഐടിഐയിൽ എത്തിച്ചു. തുടർന്ന് രക്ഷിതാക്കൾ എത്തി വിദ്യാർഥിനിയെ ആദ്യം ആര്യനാട്ടും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button