Latest NewsIndia

മാറ്റത്തിന് തുടക്കം ; വരനെ താലി ചാർത്തുന്ന വധു

പാരമ്പര്യമായി തുടർന്നുവന്ന ചടങ്ങുകള്‍ തെറ്റിച്ച്‌

ബെംഗളൂരു: സ്ത്രീകൾ സമത്വം വേണമെന്ന് പ്രഖ്യാപിക്കുന്ന നാട്ടിൽ അത് തെളിയിക്കുന്ന ഒരു സംഭവം കൂടി നടന്നിരുന്നു. ഇതുവരെ പുരുഷന്മാർ സ്ത്രീകളെയാണ് താലി ചാർത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ തിരിച്ചും സംഭവിച്ചിരിക്കുന്നു. കര്‍ണാടക വിജയപുര സ്വദേശികളായ പ്രിയയും അങ്കിതയും പുരുഷന്‍മാരെ താലിചാര്‍ത്തി മാറ്റത്തിന് തുടക്കമിട്ടു.

പാരമ്പര്യമായി തുടർന്നുവന്ന ചടങ്ങുകള്‍ തെറ്റിച്ച്‌ അമിത്തിനെ പ്രിയയും പ്രഭുരാജിനെ അങ്കിതയും മംഗല്യസൂതം അണിയിച്ചു.കന്യാദാനം ഉണ്ടായിരുന്നില്ല. ശുഭദിനമോ രാഹുകാലമോ നോക്കിയില്ല. സമുദായ പരിഗണനകളും മാറ്റിവച്ചാണ് ഈ ഐടി ജീവനക്കാര്‍ വിവാഹിതരായത്.

ലിംഗായത്ത് പരമാചാര്യനും 12-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകനുമായ ബസവണ്ണയുടെ ആശയമാണ് പിന്തുടരന്നതെന്ന് നവ വധുവരന്മാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button