Latest NewsKerala

ആവശ്യമെങ്കിൽ മത്സരിക്കും ; ടോം വടക്കനും ശ്രീധരൻ പിള്ളയും കൂടിക്കാഴ്ച നടത്തി

ഡൽഹി : ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് ടോം വടക്കൻ കേരളത്തിൽ മത്സരിച്ചേക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയും ടോം വടക്കനും ഇത് സംബന്ധിച്ച് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

ഒരു ഉപാധിയും മുന്നോട്ട് വെക്കാതെയാണ് ബിജെപിയിൽ ചേർന്നതെന്നും സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ടോം വടക്കൻ വ്യക്തമാക്കി. അതേ സമയം പാര്‍ട്ടി പറഞ്ഞാൽ സ്ഥാനാര്‍ത്ഥിയാകുന്നതിൽ എതിര്‍പ്പില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ടോം വടക്കൻ അറിയിച്ചു.

കേന്ദ്രത്തിലേക്ക് അയച്ച ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ ടോം വടക്കന്‍റെ പേരില്ലെന്ന് നേരത്തെ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. എന്നാൽ ടോം വടക്കൻ പാർട്ടി മാറുന്നതിന് മുമ്പായിരുന്നു പട്ടിക തയ്യറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button