Latest NewsIndia

കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോൾ സഹായത്തിനായി നൂറിൽ വിളിച്ചു; ഒടുവിൽ സംഭവിച്ചതിങ്ങനെ

ബറേലി: കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോള്‍ വീട്ടിലേക്ക് പോകാൻ സഹായത്തിനായി യുവാവ് വിളിച്ചത് നൂറില്‍. വീട്ടില്‍ പോകാന്‍ വാഹനവും കാശുമില്ലെന്നും വീടുവരെയും കൊണ്ടാക്കാൻ കഴിയുമോ എന്നുമായിരുന്നു യുവാവിന്റെ ചോദ്യം. ഉത്തര്‍പ്രദേശിലെ അമോറ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭാല്‍ ജില്ല സ്വദേശിയായ ഇരുപത്തിനാലുകാരനാണ് നൂറിൽ വിളിച്ച് പോലീസിന്റെ സഹായം തേടിയത്. തുടർന്ന് സഹായത്തിനായി എത്തിയ പോലീസിനോട് ഇയാൾ പരസ്‌പര ബന്ധമില്ലാതെ സംസാരിച്ചു. തുടർന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് ഇയാളുടെ പോക്കറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

കുട്ടിക്കാലം മുതല്‍ കഞ്ചാവ് വലിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് ഇയാൾ പിന്നീട് പോലീസിനോട് സമ്മതിക്കുകയുണ്ടായി. പൊലീസുമായി യുവാവ് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. വീട്ടില്‍ പോകാന്‍ പണമില്ലാത്തത് കൊണ്ടാണ് എമർജൻസി നമ്പർ ഡയൽ ചെയ്തതെന്നാണ് യുവാവ് പറയുന്നത്. അവസാനം പൊലീസ് ജീപ്പില്‍ കയറ്റി ബസ് സ്റ്റോപ്പില്‍ കൊണ്ടുപോയി, വീട്ടിലെത്താനുള്ള പണവും നല്‍കിയിട്ടാണ് പൊലീസുകാര്‍ മടങ്ങിപ്പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button