KeralaLatest News

വിവാദമായി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

വി.എം സുധീരനെതിരെയായിരുന്നു അബ്ദുള്ളകുട്ടിയുടെ പോസ്റ്റ്

കണ്ണൂര്‍: സീറ്റ് വിഭജനത്തില്‍ തര്‍ക്കം നിലനില്‍ക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി പ്രമുഖ നേതാവ് എ പി അബ്ദുള്ളകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം സീറ്റ് വിഭജനം പ്രതിസന്ധിയിലായി നില്‍ക്കുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യ ഗ്രൂപ്പ് പരാമര്‍ശം നടത്തിയ അബ്ദുള്ളകുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്നത്.

വി.എം സുധീരനെതിരെയായിരുന്നു അബ്ദുള്ളകുട്ടിയുടെ പോസ്റ്റ്. ഒറ്റ രാത്രി കൊണ്ട് പാച്ചേനിയേ എ ഗ്രൂപ്പില്‍ നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍ ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശികണ്ട എന്നായിരുന്നു അബ്ദുള്ളകുട്ടിയുടെ പോസ്റ്റ്.

അതേസമയം പോസ്റ്റ് അബ്ദുള്ളകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടതാണോ എന്നുള്ള സംശയവുമായി നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും ഇത് തന്റെ പോസ്റ്റ് തന്നെയാണെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ റിപ്ലേ നില്‍കി.

abdullakutty fb post
ഇതിനോടകം തന്നെ പോസ്റ്റിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തി കഴിഞ്ഞു. ഈ പോസ്റ്റ് അനവസരത്തിലാണെന്നും, പിന്‍വലിക്കുന്നതാണ് ഉചിതമെന്നുമാണ് വി ടി ബലറാം എംഎല്‍എയുടെ ഉപദേശം. നേരത്തേയും വിഎം സുധീരനെതിരെ അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും പിന്നീടത്് പിന്‍വലിച്ച് മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രി ഇട്ട പോസ്റ്റില്‍ ഒരു മാറ്റവും അദ്ദേഹം വരുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button