Latest NewsIndia

ക‍ര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ സംഭവം – 2 പേര്‍ മരിച്ചു

ധാര്‍വാഡ്: ക‍ര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 15 ലധികം പേര്‍ക്ക് പരിക്കേറ്റു. 40 പേരോളം കെട്ടിടത്തില്‍ അകപ്പെട്ടുണ്ടാകുമെന്നാണ് നിഗമനം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അപകടം ഞെട്ടലുളവാക്കിയെന്നും രക്ഷാവപ്രവര്‍ത്തനത്തിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുളളതായും കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി പറ‍ഞ്ഞു..

രണ്ട് വര്‍ഷത്തോളമായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് കെട്ടിടത്തിന് സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ . ബംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള കുമാരേശ്വറിലാണ് കെട്ടിടം തകര്‍ന്ന് വീണത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button