Latest NewsIndia

തൃപുര ബി.ജെ.പി വൈസ് പ്രസിഡന്റ് രാജിവച്ചു; കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി• ബി.ജെ.പിയുടെ തൃപുര വൈസ് പ്രസിഡന്റ്, സുബാല്‍ ഭൗമിക് രാജിവച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. ഇദ്ദേഹം വെസ്റ്റ് തൃപുര ലോക്സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഭൗമിക്, തൃപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോദ് കിഷോര്‍ മണിക്യയുമായി കൂടിക്കാഴ്ച നടത്തിയെന്നും മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സീറ്റ് ഉറപ്പുനല്‍കിയതായും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Subal Bhowmik

തൃപുരയില്‍ ബി.ജെ.പിയുടെ മുഖ്യ സംഘാടകനായിരുന്നു ഭൗമിക്. തൃപുരയില്‍ ബി.ജെ.പിയുടെ വിജയത്തില്‍ പ്രേരകമായത്‌ ഈ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു.

2015 ലാണ് ഭൗമിക് ബി.ജെ.പിയില്‍ ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button