Latest NewsIndia

നീരവ് മോദി അറസ്റ്റില്‍

ലണ്ടന്‍: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി അറസ്റ്റില്‍. ലണ്ടനിലാണ് അദ്ദേഹം അറസ്റ്റിലായത്. മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് ലണ്ടന്‍ പോലീസിന്റെ നടപടി. ഇന്നു തന്നെ മോദിയെ കോടതിയില്‍ ഹാജരാക്കും.

നീ​ര​വ് മോ​ദി​ക്കെ​തി​രെ ല​ണ്ട​ൻ വെ​സ്റ്റ് മി​ൻ​സ്റ്റ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തിയുടെ അ​റ​സ്റ്റ് വാ​റ​ന്‍റ് നി​ല​നി​ന്നി​രു​ന്നു. തുടര്‍ന്ന് ഈ മാസം 25ന് മോ​ദി​യെ ഹാ​ജ​രാ​ക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. മോ​ദി​യെ കൈ​മാ​റ​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​യിരുന്നു ന​ട​പ​ടി. 2018 ഓ​ഗ​സ്റ്റി​ലാ​ണ് ഇ.ഡി മോദിയെ വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കിയത്.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്ന് 13,500 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യാ​ണ് നീ​ര​വും കുടുംബവും 2018ല്‍ രാജ്യം വിട്ടത്. അതേസമയം മോദി ലണ്ടനില്‍ സുഖവാസം നടത്തുകയാണെന്നും അവിടെ വജ്ര വ്യാപാരം തുടങ്ങിയെന്നുമുള്ള വര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button