Latest NewsMobile PhoneTechnology

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ : റെഡ്മി ഗോയുമായി ഷവോമി

സധാരണക്കാരെ ലക്ഷ്യമിട്ടു കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്ന റെഡ്മി ഗോ ഇന്ത്യൻ വിപണിയിൽ എത്തിച്ച് ഷവോമി. ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസർ, അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്‌ളേ , ഒരു ജിബി റാം, 8എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ, 3000എംഎഎച്ച് ബാറ്ററി പ്രധാന സവിശേഷതകൾ. ആന്‍ഡ്രോയിഡ് ഓറിയോയുടെ ലളിതമായ ഗോ എഡീഷനിലാണ് ഫോൺ പ്രവർത്തിക്കുക.

REDMI GO

സാധാരണ ആന്‍ഡ്രോയിഡിനെക്കാള്‍ കുറഞ്ഞ മെമ്മറിയുളള ആപ്പുകളാണ് ഗോ എഡീഷനിലുള്ളത്. കൂടാതെ 128 ജിബി വരെയുള്ള എസ്ഡി മെമ്മറി കാര്‍ഡുകളും ഇരുപതിലധികം ഇന്ത്യന്‍ ഭാഷകളിലും ഈ ഫോണ്‍ ഉപയോഗിക്കാനാകും. നീല, കറുപ്പ് എന്നീ രണ്ട് നിറങ്ങളിലുള്ള ഫോണ്‍ മാര്‍ച്ച് 22 മുതല്‍ ഓണ്‍ലൈനായി ലഭ്യമാകും.

REDMI GO TWO

shortlink

Related Articles

Post Your Comments

Related Articles


Back to top button