Latest NewsIndia

പന്ത് അന്വേഷിച്ച്  ട്രാന്‍സ്‌ഫോര്‍ റൂമില്‍ ചെന്ന കുട്ടികള്‍ വെന്തു മരിച്ചു

ന്യൂ​ഡ​ൽ​ഹി: ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട പന്ത് തിരഞ്ഞ് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ റൂ​മി​ൽ കയറിയ മൂ​ന്നു കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു. ഗ്രെ​യ്റ്റ​ർ നോ​യി​ഡ​യി​ലാണ് സംഭവം. വ​ഴി​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ട്രാ​ൻ​സ്ഫോ​ർ​മ​ർ റൂ​മി​ൽ വീ​ണ പ​ന്ത് എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട നടന്നത്. സാ​ജ​ർ (8), റി​ങ്കു (13), ഗോ​ലു (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അതേസമയം കു​ട്ടി​ക​ൾ മു​റി​ക്കു​ള്ളി​ൽ ക​യ​റി​യ ഉ​ട​നെ സ്ഫോ​ട​നം ഉ​ണ്ടാ​യതാണ് അപകടത്തിന് കാരണം. കുട്ടികള്‍ രക്ഷപ്പെടാനാകാത്ത വിധം മുറിക്കുള്ളില്‍ കുടുങ്ങി പോകുകയായിരുന്നു.ഈ ടോരാസ്ഫോറിന് തകരാരുണ്ടായിരുന്നതായി സ​മീ​പ​വാ​സി പ​റ​ഞ്ഞു. കൂടാതെ ഇവിടെ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നില്ലെന്നും സമീപവാസികള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button