KeralaLatest News

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ 25 വരെ അവസരം

കൊ​ച്ചി: ഈ ​മാ​സം 25 വ​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കാ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യും പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.പു​തു​താ​യി 4.5 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. 1-1-2019 ല്‍ 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷിക്കാമെന്നും ടിക്കാറാം മീണ അറിയിച്ചു. നാ​​​മ​​​നി​​​ര്‍​​ദേ​​​ശ പ​​​ത്രി​​​ക പി​​​ന്‍​​​വ​​​ലി​​​ക്കു​​​ന്ന ഏ​​​പ്രി​​​ല്‍ എ​​​ട്ടു വ​​​രെ പേ​​​രു ചേ​​​ര്‍​​​ക്കാ​​​മെ​​​ന്നാ​​​ണ് ത​​​ത്വ​​​ത്തി​​​ലു​​​ള്ള തീ​​​രു​​​മാ​​​നം.

എ​​​ന്നാ​​​ല്‍, വൈ​​​കി കി​​​ട്ടു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ളി​​​ലു​​​ള്ള പ​​​രി​​​ശോ​​​ധ​​​നാ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വൈ​​​കാ​​​നി​​​ട​​​യു​​​ണ്ട്. ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ല്‍ വോ​​​ട്ട​​​ര്‍​​പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടാ​​​തെ പോ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് അ​​​പേ​​​ക്ഷ ന​​​ല്‍​​​കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 25 ആ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പറഞ്ഞു. വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​ര് വി​​​ട്ടു​​​പോ​​​യാ​​​ല്‍ 1950 എ​​​ന്ന ടോ​​​ള്‍ ഫ്രീ ​​​ന​​​ന്പ​​​റി​​​ല്‍ അ​​​റി​​​യി​​​ക്കാം. മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ ന​​​ന്പ​​​ര്‍ 1800-425-1965 ആ​​​ണ്. www.nvsp.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന​​​യും വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​രു ചേ​​​ര്‍​​​ക്കാ​​​ന്‍ അ​​​പേ​​​ക്ഷ ന​​​ല്‍​​​കാം.

shortlink

Post Your Comments


Back to top button