Latest NewsNewsIndia

തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ടിആര്‍എസിലേക്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ടിആര്‍എസിലേക്ക്. ഇതോടെ ഒരു മാസത്തിനിടെ ടി ആര്‍ എസിലേക്ക് ചേക്കേറിയ ചേര്‍ന്ന കോണ്‍ഗ്രസ് എം എല്‍ എമാരുടെ എണ്ണം 9 ആയി. കൊല്ലാപൂര്‍ എംഎല്‍എ ഹര്‍ഷവര്‍ധന്‍ റെഡ്ഢി ആണ് കോണ്‍ഗ്രസ് വിട്ടത്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എംഎല്‍എ മാരുടെ കൊഴിഞ്ഞു പോക്ക് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 119 അംഗ സഭയില്‍ കോണ്‍ഗ്രസിന് 19 എംഎല്‍എമാരാണുണ്ടായിരുന്നത്. എന്നാല്‍ ഒന്‍പത് എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 10 ആയി ചുരുങ്ങുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് കനത്ത തിരിച്ചടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button