KeralaLatest News

ദേശീയപാതയിൽ വാഹനാപകടം  ; ഒരാള്‍ മരിച്ചു

ചേർത്തല: ദേശീയപാതയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ രോഹിണി നിവാസിൽ സുകുമാരന്‍റെ മകൻ ശ്രീകുമാർ(43) ആണ് മരിച്ചത്. ചേർത്തല റയിൽവേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ നാല് മണിയ്ക്കാണ് അപകടം. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

താലൂക്കാശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ചേർത്തല ഫയർഫോഴ്സ് എത്തിയാണ് താലൂക്കാശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റിയത്. വീട്ടുവളപ്പിൽ സംസ്കരിച്ചു. ജനതാദൾ (എസ്) ചേർത്തല മണ്ഡലം സെക്രട്ടിറികൂടിയാണ് ശ്രീകുമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button