Latest NewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി തിരുനല്‍വേലിയില്‍ അറസ്റ്റിൽ

പ്രതി രാജന്‍ തമിഴ്‌നാട്ടില്‍ തിരുനെല്‍വേലി കരിവളം വന്ദനെല്ലുര്‍ എന്ന സ്ഥലത്ത് വീട് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു.

ഇടുക്കി : പ്രായപൂര്‍ത്തിയാകാത്ത 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും , തുടര്‍ന്ന് ആറു മാസം ഗര്‍ഭിണിയാകുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി, പെണ്‍കുട്ടിയെ മാതാപിതാക്കളെടൊപ്പം വിട്ടയച്ചു. പ്രതി രാജന്‍ തമിഴ്‌നാട്ടില്‍ തിരുനെല്‍വേലി കരിവളം വന്ദനെല്ലുര്‍ എന്ന സ്ഥലത്ത് വീട് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്താല്‍ മൂന്നാര്‍ ഡി വൈ എസ് പി , മറയൂര്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം എസ് ഐ അജയകുമാര്‍, എ എസ് ഐ ജ്യൂഡി, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ അബ്ബാസ് ടിഎം, ജോളി ജോസഫ്, വനിതാ പൊലീസ് ഓഫീസര്‍മാരായ ആന്‍സി എന്നിവരുടെ നേതൃത്വ ത്തില്‍ തിരുനെൽവേലിയിൽ പോയാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button