International

നിങ്ങള്‍ക്ക് ഒരു കാര്യം അറിയാമോ? ഈ പ്രാവിനെ വിറ്റത് 10 കോടി രൂപയ്ക്ക്

അര്‍മാന്‍ഡോ വറും പ്രാവല്ല . പ്രാവ് പറത്തല്‍ മത്സരങ്ങള്‍ക്ക് വേണ്ടി പ്രത്യേകം വളര്‍ത്തുന്ന പ്രാവാണ്. ഒരുലേലത്തില്‍അര്‍മാന്‍ഡോ വിറ്റുപോയത് 1.25 ദശലക്ഷം യൂറോയ്ക്ക്. അതായത് ഏകദേശം 9 കോടി 79 ലക്ഷം രൂപ. പ്രാവിന് ഇത്രയും വിലകിട്ടിയത് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടന്ന ലേലത്തിലാണ് ഏറ്റവും കൂടുതല്‍ ദൂരം ഒറ്റയടിക്ക് താണ്ടാന്‍ കെല്‍പ്പുള്ള പ്രാവ് എന്ന റെക്കോഡ് സ്വന്തമായുള്ള പക്ഷിയാണിത്.

ലേലം മുറുകിയപ്പോള്‍ മുമ്പത്തെ റെക്കോഡ് ആയ 3.76 ലക്ഷം യൂറോ ഈ പ്രാവ് ഭേദിക്കും എന്ന് അറിയാമായിരുന്നു. അര്‍മാന്‍ഡോ ഒരു ദശലക്ഷം യൂറോ വില കടക്കുമെന്ന് ആരും കരുതിയില്ല.78 പ്രാവുകളും കുഞ്ഞുങ്ങളും ലേലത്തില്‍ വിറ്റുപോയി. ആകെ 17 കോടി രൂപക്കാണ് പ്രാവുകള്‍ വിറ്റുപോയത്. ചിറകുകളുടെ ശക്തിയാണ് ഈ പ്രാവുകളുടെ പ്രത്യേകത.

മൊത്തം 1,252,000 യൂറോയാണ് പക്ഷിക്കുവേണ്ടി ചെലവാക്കിയത്. പീജ്യണ്‍ പാരഡൈസ് എന്ന വെബ്സൈറ്റ് ആണ് ലേലം നടത്തിയത്. ആര്‍ക്കാണ് വില്‍പ്പന നടത്തിയത് എന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ലബ്രിട്ടണ്‍, ഫ്രാന്‍സ്, ബെല്‍ജിയം,നെതര്‍ലന്‍ഡ്സ് തുടങ്ങിയ സ്ഥലങ്ങളിലെ വിനോദമാണ് പ്രാവ് പറത്തല്‍. നൂറ് കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ മടിയില്ലാത്ത പ്രാവുകളാണ് ഇവ. അതുകൊണ്ടാണ് ഇവയ്ക്ക് ഇത്രയും വില ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button