Latest NewsNewsBusiness

കുരുമുളക് വിപണിയിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ! ലേലത്തിന് തുടക്കമായി

വിൽപ്പനക്കാർക്കും വാങ്ങലുകാർക്കും കുറഞ്ഞ സമയത്തിനുളളിൽ നേരിട്ട് ഇടപാട് നടത്താൻ ഓൺലൈൻ ലേലത്തിലൂടെ സാധിക്കും

സംസ്ഥാനത്ത് കുരുമുളക് ലേലത്തിന് തുടക്കമായി. ഓൺലൈൻ മുഖാന്തരമാണ് ലേല നടപടികൾ നടക്കുക. കൊച്ചി ആസ്ഥാനമായ ഇന്ത്യ പേപ്പർ സ്പൈസസ് ട്രേഡ് അസോസിയേഷന്റെ(ഇപ്സ്റ്റ) നേതൃത്വത്തിലാണ് ഓൺലൈൻ മുഖാന്തരമുള്ള കുരുമുളക് ലേലത്തിന് തുടക്കമിട്ടത്. ഇതോടെ, കുരുമുളക് വിപണിയിൽ വൻ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് കർഷകർ. വിൽപ്പനക്കാരൻ ചരക്ക് വിവരങ്ങളും, പ്രതീക്ഷിക്കുന്ന വിൽപ്പന വിലയും ലബോറട്ടറി ഫലവും നൽകുന്നതാണ്. വാങ്ങലുകാരന് 10 ശതമാനം തുക നൽകി, വില രേഖപ്പെടുത്തിയതിന് ശേഷം ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

കച്ചവടം ഉറപ്പിച്ചാൽ 48 മണിക്കൂറിനകം തുക നൽകി രസീത് ഹാജരാക്കി ചരക്ക് നീക്കം ചെയ്യുന്ന തരത്തിലാണ് ഓൺലൈനിൽ ലേലം രൂപകല്പന ചെയ്തിരിക്കുന്നത്. കുരുമുളക് ലേലം, വിപണിക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ. ലോകത്താദ്യമായി ലേല കേന്ദ്രത്തിൽ വിളിച്ചറിയിച്ച് ലേലം നടത്തിയ കുരുമുളക് അവധി വ്യാപാരത്തിന് തുടക്കമിട്ട സ്ഥാപനമാണ് കൊച്ചിയിലെ ഇപ്സ്റ്റ. വിൽപ്പനക്കാർക്കും വാങ്ങലുകാർക്കും കുറഞ്ഞ സമയത്തിനുളളിൽ നേരിട്ട് ഇടപാട് നടത്താൻ ഓൺലൈൻ ലേലത്തിലൂടെ സാധിക്കും.

Also Read: കനത്തമഴ: ക്യാമ്പുകളിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം: ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button