Latest NewsIndia

ബീഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം ഇന്ന്

പാറ്റ്‌ന: ബിഹാറില്‍ മഹാസഖ്യത്തിലെ സീറ്റുകള്‍ ഇന്ന് വിഭജിക്കും. പാറ്റ്‌നയില്‍ നടക്കുന്ന യോഗത്തിലാണ് സീറ്റ് വിഭജന പ്രഖ്യാപനം ഉണ്ടാവുക.  ആര്‍ജെഡിക്ക് 19 സീറ്റും കോണ്‍ഗ്രസിന് 9 സീറ്റും ലഭിക്കും. കൂടാതെ എന്‍ഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ അര്‍എല്‍എസ് പിക്ക് 4 സീറ്റും ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും ശരത് യാദവിന്റെ പാര്‍ട്ടിക്കും രണ്ടു വീതം സീറ്റും നല്‍കാനാണ് ധാരണ.  അതേസമയം സംസ്ഥാനത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനവും ഇന്നുണ്ടാകും. 17 വീതം സീറ്റുകളിലാണ് ബിഹാറില്‍ ബിജെപിയും ജെഡിയുവും മല്‍സരിക്കുന്നത്.

ഏപ്രില്‍ 11 നാണ് ബീഹാറില്‍ വോട്ടെടുപ്പ്. 11 സീറ്റുകള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യമെങ്കിലും എട്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്ന് ആര്‍ജെഡി നിലപാടെടുക്കുകയായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close