KeralaLatest News

സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

സി നിമ സംവിധായകന്‍ കെ ജി രാജശേഖരന്‍ (72 ) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മുപ്പതോളം സിനിമകളുടെ സംവിധായകനാണ്. 1968ൽ ‘മിടുമിടുക്കി’ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായാണ് സിനിമയിലെത്തുന്നത്. പത്മതീർഥം, സേനാനി, ഇന്ദ്രധനുസ്സ്, ബീഡിക്കുഞ്ഞമ്മ, തിരയും തീരവും, ശാരി അല്ല ശാരദ എന്നിങ്ങനെ മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും തിരക്കഥയൊരുക്കുകയും ചെയ്തിട്ടുണ്ട്.

സുപ്രസിദ്ധ സംവിധായകരായ എം കൃഷ്ണൻ നായർ, തിക്കുറിശ്ശി മുതലായവരുടെ പ്രധാനസഹായിയായി അഞ്ചു സുന്ദരികൾ, പഠിച്ച കള്ളൻ , ബല്ലാത്ത പഹയൻ, ജ്വാല, മൂടൽമഞ്ഞ്, സരസ്വതി, അനാഥ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് . ഇടവാ കരുന്നിലക്കോട് കടകത്തുവീട്ടില്‍ ഗോവിന്ദക്കുറുപ്പിന്റെയും ജെ. കമലാക്ഷിയമ്മയുടെയും മകനായി 1947 ഫെബ്രുവരി 12നാണ് രാജശേഖരന്‍ ജനിച്ചത്. പിന്നണി ഗായിക അമ്ബിളിയാണ് ഭാര്യ. രാഘവേന്ദ്രന്‍, രഞ്ജിനി എന്നിവരാണ് മക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button