Devotional

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നിന് നടതുറക്കുമ്പോള്‍ വാകചാര്‍ത്ത് മുതല്‍ ഭഗവാന്റെ വിവിധ രൂപങ്ങള്‍ : ഇതാണ് ഗുരുവായൂരപ്പ മഹാത്മ്യം

ഭൂലോക വൈകുണ്ഠം എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാഹാത്മ്യം വളരെ മഹത്വമുള്ളതാണ്. സ്രഷ്ടാവായും രക്ഷിതാവായും ഭക്തര്‍ക്ക് അഭയവും ആശ്രയവുമായി ആനന്ദമൂര്‍ത്തിയായ ഉണ്ണിക്കണ്ണന്‍ അവിടെ വിളങ്ങുന്നു. ഗുരുവായൂരപ്പന്റെ ദര്‍ശനപുണ്യം ലഭിക്കുക എന്നത് ജന്മാന്തര സുകൃതമാണ്. ഗുരുവായൂരില്‍ 3 മണിക്ക് നടതുറക്കുന്നു. നിര്‍മ്മാല്യദര്‍ശനം മുതല്‍ തൃപ്പുക വരെയുള്ള സമയങ്ങളില്‍ ഭഗവാന്‍ വിവിധ ഭാവങ്ങളിലാണ് ദര്‍ശനം നല്‍കുന്നത്.

ഭഗവാന്റെ നിര്‍മ്മാല്യദര്‍ശനം സര്‍വ്വപാപങ്ങളും അകറ്റി നിര്‍മ്മലരാക്കുന്നു. വാകച്ചാര്‍ത്ത് ദര്‍ശിച്ചാല്‍ അരിഷ്ടതകള്‍ മാറുന്നതാണ്. തൈലാഭിഷേക ദര്‍ശനം രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനും പാലഭിഷേകം ദര്‍ശിച്ചാല്‍ ശത്രുക്കളില്‍ നിന്ന് സംരക്ഷണവും ലഭ്യമാകുന്നതാണ്. ബാലഗോപാലഭാവത്തിലുള്ള ഭഗവാന്റെ രൂപം ദര്‍ശിച്ചാല്‍ സന്താനങ്ങള്‍ക്കുള്ള ദുരിതം മാറുന്നതാണ്. ശംഖാഭിഷേകം ദര്‍ശിച്ചാല്‍ ഫലം ധനാഭിവൃദ്ധിയാണ്. മനസമാധാനത്തിനും നേത്രരോഗശമനത്തിനും പന്തീരടി പൂജ കണ്ട് തൊഴുന്നത് ഉത്തമമാണ്. ശീവേലിദര്‍ശനം കേസ്, വഴക്കുകള്‍ എന്നിവയില്‍ വിജയിക്കുന്നതിന് സഹായമാകുന്നതാണ്. ശ്രീഭൂതബലി ദര്‍ശനം സന്താനലബ്ധി, ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു. ദീപാരാധന തൊഴുന്നത് ദാമ്പത്യവിജയത്തിനും പ്രണയസാഫല്യത്തിനും ഉത്തമമാണ്. അത്താഴപൂജ സമയത്ത് ഭഗവാനെ ദര്‍ശിച്ചാല്‍ ദാരിദ്ര്യശമനം, രോഗശമനം, കീര്‍ത്തി എന്നിവ ലഭ്യമാകുന്നതാണ്. തൃപ്പുക സമയത്തുള്ള ഭഗവത് ദര്‍ശനം മോക്ഷലബ്ധി പ്രാപ്തമാക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button