KeralaLatest NewsNews

ജസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു

പത്തനംതിട്ട: രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. എന്നിട്ടും ഇപ്പോഴും ഇരുട്ടില്‍ തപ്പി തടയുകയാണ് പോലീസ്. നിരവധി പോലീസ് സംഘങ്ങള്‍ കൈമാറി അന്വേഷണം നടത്തിയിട്ടും ജസ്നയെക്കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല. 2018 മാര്‍ച്ച് 22 മുതലാണ് ജസ്‌നയെ കാണാതായത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ഇറങ്ങിയത്.

എരുമേലി വരെ ബസില്‍ പോയതിനും തെളിവുണ്ട്. പിന്നീട് ജസ്നയെ ആരും കണ്ടിട്ടില്ല. വെച്ചൂച്ചിറ പോലീസ് ആദ്യം അന്വേഷണം ആരംഭിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ബംഗളൂരു, പൂണെ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലൊക്കെ ആഴ്ചകളോളം അന്വേഷണം നടന്നു. വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.

ലക്ഷക്കണക്കിന് മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ നിരവധി തവണ ചോദ്യം ചെയ്തു. അന്വേഷണത്തില്‍ തുമ്പ് കണ്ടെത്താതെ വന്നതിനെ തുര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button