Latest NewsIndia

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മറ്റൊരു എ​ന്‍​സി​പി നേ​താവ് കൂടി ബി​ജെ​പി​യി​ല്‍, ഹരിയാനയിലും ഒഡിഷയിലെ കൊഴിഞ്ഞു പോക്ക് തുടരുന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ര​ഞ്ജി​ത്‌​സിം​ഗ് മൊ​ഹി​തേ പാ​ട്ടീ​ലി​നു പി​ന്നാ​ലെ മ​റ്റൊ​രു എ​ന്‍​സി​പി നേ​താ​വു കൂ​ടി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. എ​ന്‍​സി​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ര​തി പ​വാ​റാ​ണ് ബി​ജെ​പി​യി​ല്‍‌ ചേ​ര്‍​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​തി പ​വാ​​ര്‍ പ​റ​ഞ്ഞു.

ഇതിനിടെ ഹരിയാനയിലെ ഹിസാറിലെ നാൾവ നിയോജകമണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ ലോക് ദൾ എം എൽ എ രൺബീർ ഗംഗ്വ ബിജെപിയിൽ ചേർന്നു.ഒബിസി വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവാണ് രൺബീർ ഗംഗ്വ. ഒഡീഷയിൽ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. ഒഡിഷയിലെ ബിജു ജനതാദൾ രാജ്യസഭാ എം പി പ്രശാന്ത് നന്ദയുടെ പുത്രൻ റിഷഭ് നന്ദ ബിജെപിയിൽ ചേർന്നു.

‘ബിജെപിയുടെ മുഖ്യ അജണ്ട വികസനമാണ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ശക്തമായ ഭരണത്തിലൂടെ ശക്തമായ മാതൃക സൃഷ്ടിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ബിജെപിയിൽ ചേരാനുള്ള എന്റെ തീരുമാനം വ്യക്തിപരമാണ്.’ റിഷഭ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button