KeralaLatest News

കെ.സുധാകരനെതിരെ പുതിയ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍ ; കെ.സുധാകരനെതിരെ പുതിയ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരനു ബിജെപി ബന്ധമുണ്ടെന്ന് പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയിലേക്കു പോയെന്നു വാര്‍ത്തകള്‍ വന്നു. വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് തിരികെ കൊണ്ടുവന്നു. ബിജെപിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മടങ്ങിപ്പോകില്ലെന്ന് എന്താണ് ഉറപ്പ് വോട്ട് ചെയ്ത ശേഷം ഉറക്കം നഷ്ടപ്പെടരുത്. വിശ്വസ്തരായവരെ മാത്രം ലോക്‌സഭയിലേക്ക് അയക്കണം- കണ്ണൂര്‍ ചാലയില്‍ എല്‍ഡിഎഫ് കുടുംബയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button