Latest NewsIndia

ഫ്ലിപ്കാര്‍ട്ടില്‍ ഇനി മുതല്‍ പാര്‍സല്‍ തരം തിരിക്കാന്‍ റോബോട്ടുകള്‍

പ്രമുഖ ഓണ്‍ ലൈന്‍ വിതരണ സ്ഥാപനമായ ഫ്ലിപ്കാര്‍ട്ട് ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. പാഴ്സലുകള്‍ തരം തിരിച്ച് എത്തിക്കുന്നതിന് റോബോട്ടുകളെ ഏര്‍പ്പെടുത്തിയാണ് ഫ്ലിപ്കാര്‍ട്ട് ചരിത്രം കുറിക്കുന്നത്.2018ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഡീലിലൂടെ ഫ്ലിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് സ്വന്തമാക്കിയതിന് ശേഷമാണ് ഈ വമ്പന്‍ ആട്ടോമേഷന്‍.

ആദ്യ ഘട്ടത്തില്‍ ഫ്ലിപ്കാര്‍ട്ടിന്റെ ബംഗളൂരു കേന്ദ്രത്തില്‍ 100 റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. മനുഷ്യര്‍ ചെയ്യുന്ന ജോലിയുടെ പത്തിരട്ടി ജോലി കുറഞ്ഞ സമയത്തില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കുമെന്ന് ഈ റോബോട്ടുകള്‍ ഇതിനകം തെളിയിച്ചിരിക്കുകയാണ്.
മണിക്കൂറില്‍ 5000 പാര്‍സലുകളാണ് എഐ-പവേര്‍ഡ് റോബോട്ടുകള്‍ സോര്‍ട്ട് ചെയ്യുന്നത്. ഒരു വ്യക്തി 450 പാര്‍സലുകള്‍ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്താണിത്. ഇന്ത്യയില്‍ ആദ്യമായി റോബോട്ട് അധിഷ്ഠിത സോര്‍ട്ടേഷന്‍ ടെക്നോളജി ഉപയോഗിക്കുന്നത് ഫ്ലിപ്കാര്‍ട്ടാണ്. ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിള്‍സ് എന്നാണിവ അറിയപ്പെടുന്നത്.

ഫ്ലിപ്കാര്‍ട്ട് കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന 1,000 ജീവനക്കാര്‍ക്ക് റോബോട്ടുകള്‍ ഓപ്പറേറ്റ് ചെയ്യാനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 4500 ഷിപ്മെന്റുകള്‍ പ്രോസസ്സ് ചെയ്യാന്‍ ഇവയ്ക്കു കഴിയും. അതായത് മുമ്പത്തേക്കാള്‍ കാര്യക്ഷമത 60 ശതമാനം ഉയര്‍ന്നു എന്നര്‍ത്ഥം.

റോബോട്ടുകള്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ എട്ടു മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇവക്ക് കഴിയും. സ്വയം ചാര്‍ജ് ചെയ്യാന്‍ കഴിവുള്ളവയാണ് ഈ റോബോട്ടുകള്‍. പരസ്പരം ആശയവിനിമയം ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും. ജോലി പങ്കുവെയ്ക്കുന്നതിനെ കുറിച്ചും കൂട്ടിമുട്ടല്‍ ഒഴിവാക്കുന്നതിനും മറ്റുമാണ് ഇവര്‍ ആശയവിനിമയം നടത്തുക.രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ സംരംഭകരുടെ പുതിയ നീക്കത്തെ അതിശയത്തോടെ കാണുകയാണ് വ്യവസായലോകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button