News

കുളം വൃത്തിയാക്കി കുമ്മനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം: കാലാവസ്ഥാ ദിനത്തില്‍ കുളം വൃത്തിയാക്കി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. മരുതംകുഴി ക്ഷേത്രത്തിനു സമീപം ചിറ്റാന്‍കര കോട്ടൂര്‍ കോണം കുളമാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം വൃത്തിയാക്കിയത്.

Kumma

പായല്‍ നീക്കാനും ചെളിവാരാനും കുമ്മനവും കുളത്തിലിറങ്ങിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. അഴുക്ക് നീക്കി കുളം വൃത്തിയാക്കിയ ശേഷം കരയില്‍ ഫലവൃക്ഷവും നട്ടാണ് കുമ്മനം മടങ്ങിയത്. ലോക ജലദിനമായിരുന്ന വെള്ളിയാഴ്ച ആനയിറ ഈശാലയത്തിലെത്തിയപ്പോള്‍ സ്വാമി ഈശ സമ്മാനിച്ച് പ്ളാവാണ് നട്ടത്. ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ്, ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, മണ്ഡലം പ്രസിഡന്റ്് വട്ടിയൂര്‍ക്കാവ് ജയകുമാര്‍, വി വി രാജേഷ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button