KeralaLatest News

തനിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല; ശശി തരൂരിന് നന്ദിയെന്നും ശ്രീശാന്ത്

ശശി തരൂര്‍ എംപിക്ക് നന്ദി പറഞ്ഞ് കിക്കറ്റ് താരം എസ് ശ്രീശാന്ത്.ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശശി തരൂര്‍ എംപിയെ സന്ദര്‍ശിച്ച താരം നന്ദി അറിയിച്ചു.

ശ്രീശാന്ത് ഇന്നലെ രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയത്.വിലക്ക് നീക്കിയതിന് ശേഷം താന്‍ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും വിലക്ക് നീക്കാന്‍ ബിസിസിഐ യോട് ആവശ്യപ്പെട്ടതും തരൂരാണ്. അതിന് നന്ദി പറയാനാണ് താന്‍ എത്തിയത്. വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

തരൂര്‍ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ബിജെപി ബന്ധത്തെക്കുറിച്ചും ചോദിച്ചു. എന്നാല്‍ ബിജെപിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്നും ശ്രീശാന്ത് തരൂരിനോട് വ്യക്തമാക്കി. ഇനി പൂര്‍ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യമെന്നും ശ്രീശാന്ത് അറിയിച്ചു. ശ്രീശാന്തിന്റെ ഭാര്യയും ഫോണിലൂടെ തരൂരിനെ നന്ദി അറിയിച്ചിരുന്നു

വാതുവയ്പ്പ് കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്നും മൂന്നു മാസത്തിനുള്ളില്‍ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബിസിസിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button