KeralaLatest News

വെസ്റ്റ് നൈല്‍ പനി ; പരിശോധനാ ഫലം ഇന്നെത്തും

മലപ്പുറം: വെസ്‌റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ആദ്യ പരിശോധനാ ഫലം ഇന്നെത്തും.മലപ്പുറത്ത്, വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്നായിരുന്നു പരിശോധന.

കൊതുകുകളിലെ രക്തപരിശോധനയുടെ ഫലവും ഇന്ന് കിട്ടുമെന്നാണ് സൂചന. യോഗം മൂലം മരണപ്പെട്ട  മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകളും ചത്ത് വീണിരുന്നു. ഈ കാക്കകളെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു.

കൂടാതെ കുട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളുടേയും കോഴികളുടേയും രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചു. ആരോഗ്യവകുപ്പ് പിടികൂടിയ കൊതുകുകളുടെ രക്ത പരിശോധനാ ഫലവും ഇന്നുണ്ടാകുമെന്നാണ് സൂചന. പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button