Latest NewsNewsIndia

രാഹുല്‍ ഗാന്ധി സ്വത്ത് വാരിക്കൂട്ടിയെന്ന ആരോപണവുമായി ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സ്വത്ത് വാരിക്കൂട്ടിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ഭൂമി ഇടപാടുകള്‍, ആയുധ ഇടപാടുകള്‍, വിവിധ കരാറുകളിലെ അഴിമതികള്‍ എന്നിവയിലൂടെയാണ് സ്വത്തുണ്ടാക്കിയതെന്നും ബിജെപി ആരോപിച്ചു. ഒരു ജോലിയും ഇല്ലാത്ത രാഹുലിന് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്നും എങ്ങനെയാണ് രാഹുല്‍ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നതെന്നും ബിജെപി നേതൃത്വം ചോദിച്ചു.

രാഹുല്‍ എവിടെ നിന്ന് നാമ നിര്‍ദ്ദേശ പത്രിക നല്‍കിയാലും സ്വത്ത് വിവരങ്ങള്‍ ബി ജെ പി സൂക്ഷ്മമായി പരിശോധിക്കുമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റിന്റെ അന്വേഷണം നേരിടുകയാണ് രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ഇതിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്വോഴാണ് രാഹുലിനെതിരെ ആരോപണം ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button