KeralaLatest News

രാഹുലിനെ എതിരിടേണ്ടി വരുന്നതിനെ ഇടതുപക്ഷത്തിന് ഒരു പേടിയുമില്ല : എം സ്വരാജ്

ന്യൂഡൽഹി : രാഹുലിനെ എതിരിടേണ്ടി വരുന്നതിനെ ഇടതുപക്ഷത്തിന് ഒരു പേടിയുമില്ല. സ്നേഹത്തോടെ തോൽപിച്ച് കയ്യിൽ കൊടുത്ത് പറഞ്ഞുവിടുമെന്നു എം സ്വരാജ്. പ്രമുഖ മലയാളം വാർത്ത ചാനലിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. രാഹുൽ വയനാട്ടിൽ വരുന്ന കാര്യത്തിൽ കോൺഗ്രസിൽ സർവത്ര ആശയക്കുഴപ്പമാണ്. പാർട്ടിയുമായി ബന്ധമുള്ള പത്രം വായിച്ചാൽ വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്ന് തോന്നും. പി സി ചാക്കോയുടെ വാക്കുകൾ കേട്ടാൽ അതല്ലെന്ന് തോന്നും. ആരാണ് നിങ്ങളുടെ രാഷ്ട്രീയശത്രു? നിലപാട് വ്യക്തമാക്കണം.

ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ വലിയ പാർട്ടിയെന്ന നിലയ്ക്ക് ബിജെപിയാണ് നിങ്ങളുടെ ശത്രു ആകേണ്ടത്. എന്നാൽ ദേശീയാധ്യക്ഷനെ കേരളത്തിൽ മത്സരിക്കാൻ ഇറക്കുമ്പോൾ എന്താണ് നിങ്ങൾ ഇതിലൂടെ നൽകുന്ന സന്ദേശം. ഇത്തരം മണ്ടൻ വാർത്തകൾ പുറത്ത് വരുന്നത് ആർക്കാണ് ക്ഷീണമുണ്ടാക്കുക. ദേശീയ തലത്തിൽ എന്ത് എന്ന് പോലും ചിന്തിക്കാതെയുള്ള നടപടിയെന്നും ഇത് കോൺഗ്രസിന്‍റെ അപക്വവും അബദ്ധവുമായ തീരുമാനമാണെന്നും എം സ്വരാജ് വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button