KeralaLatest News

വയനാട്ടില്‍ ഇപ്പോഴും മാവോയിസ്റ്റുകളെത്തുന്നതായി പ്രദേശവാസികള്‍

ലക്കിടി: മാവോയിസ്റ്റുകള്‍ ഇപ്പോഴും വയനാട്ടിലെ സുഗന്ധഗിരിയിലെത്തുന്നതായി പ്രദേശവാസികള്‍. ഇവിടെ തണ്ടര്‍ബോള്‍ട്ട് സംഘം നിരീക്ഷണം ശക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് സമീപത്തെ ആദിവാസി കോളനികളില്‍ മാവോയിസ്റ്റുകള്‍ എത്തുന്നത്.

കഴിഞ്ഞ ദിവസവും സുഗന്ധഗിരി കാര്‍ഷിക മേഖലയില്‍ മാവോയിസ്റ്റുകളെത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഉപവന്‍ റിസോര്‍ട്ടിലെ വെടിവെപ്പിന് ശേഷം രണ്ടാം തവണയാണ് മാവോയിസ്റ്റുകള്‍ വീടുകളിലെത്തിയത്. തണ്ടര്‍ബോള്‍ട്ട് ചെക്ക് പോസ്റ്റിനടുത്തുള്ള വീട്ടില്‍ സായുധ സംഘമെത്തിയിട്ടും പൊലീസ് സഹായം ലഭിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പൊലീസ് ഔട്ട് പോസ്റ്റ് സുഗന്ധഗിരി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിനോട് ചേര്‍ന്നാണ്. ഇത് സുരക്ഷിതമല്ല , അംബ ചെന്നായ്കവല എന്നിവിടങ്ങളില്‍ കൂടി പൊലീസ് സുരക്ഷ ഉറപ്പുവരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ക്കിതുവരെ മാവോയിസ്റ്റുകളില്‍ നിന്ന് മറ്റ് ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും പൊലീസും മാവോയിസ്റ്റുകളും തങ്ങളെ സംശയിക്കുന്നതിലാണ് ആശങ്കയെന്നും കോളനിവാസികള്‍ പറയുന്നു.ഉപവന്‍ റിസോര്‍ട്ടിലുണ്ടായ വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button