Latest NewsKerala

രാഹുല്‍ വരുന്നത് ദക്ഷിണേന്ത്യ പിടിക്കാന്‍: ഉമ്മന്‍ ചാണ്ടി

രാഹുല്‍ അമേഠിയില്‍ വലി ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും

കോട്ടയം: അമേഠിയില്‍ പരാജയപ്പെടുമെന്ന ഭീതി രാഹുല്‍ ഗാന്ധിക്കില്ലെന്ന് തള്ളി ഉമ്മന്‍ചാണ്ടി. അമേഠിയില്‍ പാരാജയപ്പെടുമെന്ന പേടിയിലാണ് രാഹുല്‍ വയനാട് മത്സരിക്കാനൊരുങ്ങുന്നതെന്ന സിപിഎമ്മിന്റേയും ബിജെപിയുചേയും ആരോപണങ്ങള്‍ക്കെതിരെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം.

രാഹുല്‍ അമേഠിയില്‍ വലി ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കും. എന്നാല്‍ രാഹുല്‍ ദക്ഷിണേന്ത്യയില്‍ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കണമെന്ന് കേരളം, തമിഴ്‌നാട്. കര്‍ണാടക സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വയനാട് മണ്ഡലത്തില്‍ രാഹുലിനെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിനും യുപിഎയ്ക്കും വലിയ പിന്തുണ തന്നിട്ടുള്ള മണ്ണാണ് ദക്ഷിണേന്ത്യ. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിച്ചാല്‍ അത് ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തുമെന്ന പ്രതീക്ഷയിലാണ് ടി സിദ്ദീഖ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags

Related Articles

Post Your Comments


Back to top button
Close
Close