Latest NewsIndia

പുരുഷ വേഷത്തില്‍ ബൈക്കിലെത്തി മോഷണം; യുവതി പിടിയിൽ

ന്യൂഡല്‍ഹി: പുരുഷ വേഷത്തില്‍ ബൈക്കിലെത്തി 53കാരിയുടെ പഴ്‌സ് പിടിച്ചുപറിച്ച 33 കാരി പിടിയിൽ. ജനക് പുരിയിലാണ് സംഭവം. നാഗോലി സ്വദേശിനിയായ രമന്‍ജീത്ത് കൗറാണ് (33) അറസ്റ്റിലായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ സ്ത്രീയുടെ പഴ്‌സ് തട്ടിയെടുക്കുന്നതും തടുക്കാന്‍ ശ്രിമിച്ച സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാനാണ് യുവതി പുരുഷവേഷം ധരിച്ച് കവര്‍ച്ച നടത്തിയത്.

രമന്‍ജീത്ത് കൗറിനൊപ്പം നിഹാല്‍ വിഹാര്‍ സ്വദേശി രംനീക്ക് സിങ്ങും (24)അറസ്റ്റിലായിട്ടുണ്ട്. ഒരു ബൈക്കും സ്‌കൂട്ടറും ഒരു സത്രീയുടെ പെഴ്സും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തജേന്ദര്‍ സിങ്ങാണ് തന്റെ ഭര്‍ത്താവെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button