Food & Cookery

‘ചൂടില്‍ ശരീരം തണുപ്പിയ്ക്കാന്‍ വീട്ടില്‍ തന്നെ ഫ്രൂട്ട്‌സലാഡ് തയ്യാറാക്കാം

‘ചൂടില്‍ ശരീരം തണുപ്പിയ്ക്കാന്‍ വീട്ടില്‍ തന്നെ ഫ്രൂട്ട്‌സലാഡ് തയ്യാറാക്കാം

കേരളം ചൂട്ടുപൊള്ളുകയാണ്. ഈ കൊടുംചൂടില്‍ ശരീരം തണുപ്പിയ്ക്കാന്‍ ഇതാ ഫ്രൂട്ട് സലാഡ് . നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പലതരം ജ്യൂസുകളും ഫ്രൂട്ട് സാലഡും തയ്യാറാക്കാവുന്നതാണ്. നല്ല തണുത്ത ഫ്രൂട്ട് സാലഡ് ഉണ്ടാക്കി നോക്കാം.

വേണ്ട സാധനങ്ങള്‍

പഴങ്ങള്‍ ആവശ്യത്തിന്
പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍
പാല്‍ – 5 ടേബിള്‍ സ്പൂണ്‍
വനില എസന്‍സ് – 1 ടീസ്പൂണ്‍
ഐസ്‌ക്രീം

തയ്യാറാക്കുന്നവിധം

പഴങ്ങള്‍ എല്ലാം മുറിച്ച് അതിലേക്ക് പാല്‍,പഞ്ചസാര,വാനില എസന്‍സ്, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആവാന്‍ ഫ്രിജില്‍ 15 മിനിറ്റ് വയ്ക്കുക. ആ സമയം കൊണ്ട് പൈനാപ്പിള്‍ ജ്യൂസ് അല്ലെങ്കില്‍ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാന്‍ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞാല്‍ ഒരു ഗ്ലാസില്‍ പഴങ്ങള്‍, ഐസ്‌ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയര്‍ ആയി സെറ്റ് ചെയ്തെടുത്താല്‍ ഹോം മെയ്ഡ് ഫ്രൂട്ട് സലാഡ് റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button