Latest NewsInternational

തെരഞ്ഞെടുപ്പ് സമയത്ത് റഷ്യയുമായി ഗൂഢാലോചന നടത്തിയതിന് തെളിവില്ല : ട്രംപിന് താത്ക്കാലിക രക്ഷ

വാഷിംഗ്ടണ്‍: ട്രംപിന് താത്ക്കാലിക രക്ഷയായി എഫ്ബിഐ റിപ്പോര്‍ട്ട് . 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ റഷ്യയുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് എഫ്ബിഐ റിപ്പോര്‍ട്ട് ട്രേപിന് അനുകൂലമായി തീര്‍ന്നത്. ട്രംപ് ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ആരോപണം അന്വേഷിച്ച സ്പെഷ്യല്‍ കോണ്‍സെല്‍ റോബര്‍ മുള്ളര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് യു.എസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചത്.

അന്വേഷണം തടസ്സപ്പെടുത്താന്‍ ട്രംപ് ശ്രമിച്ചതിനു തെളിവില്ലെന്നും അറ്റോര്‍ണി ജനറല്‍ ബില്‍ ബാര്‍ കൂട്ടിച്ചേര്‍ത്ത ഉപസംഹാരത്തില്‍ പറയുന്നു. പ്രസിഡന്റ് ഒരു കുറ്റം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതുപോലെതന്നെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ബാര്‍ പറയുന്നു. മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥനായ മുള്ളര്‍. 22 മാസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ‘ഗൂഢാലോചനയുമില്ല, തടസ്സപ്പെടുത്തലുമില്ല’ അന്വേഷണ റിപ്പോര്‍ട്ടിനോട് ട്രംപ് പ്രതികരിച്ചത് ഇങ്ങനെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button