KeralaLatest News

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിചുരുക്കുന്നു : ഇന്നലെ റദ്ദാക്കിയത് 1400 സര്‍വീസുകള്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ വെട്ടിചുരുക്കുന്നു. ഇന്നലെ ഏതാണ്ട് 1400 സര്‍വീസുകള്‍ റദ്ദാക്കിയെന്നാണു വിവരം. അതേസമയം, ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ദിവസമായതിനാല്‍ ഇന്നു കാര്യമായ കുറവുണ്ടാകില്ല. സര്‍വീസുകള്‍ കുറയ്ക്കുന്നതോടെ എംപാനല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തെക്കൂടാതെ ഡീസല്‍ ചെലവും ലാഭിക്കാനാകുമെന്നാണു മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

പ്രതിദിനം ശരാശരി 3.25 കോടി രൂപയാണു ഡീസല്‍ച്ചെലവ്. വരുമാനം കുത്തനെ കുറഞ്ഞതോടെ മറ്റു മാര്‍ഗങ്ങളില്ലെന്നാണു മാനേജ്‌മെന്റിന്റെ നിലപാട്. ഈ മാസം ചുരുക്കം ദിവസങ്ങളില്‍ മാത്രമാണു പ്രതിദിന വരുമാനം 6 കോടി രൂപയ്ക്കു മുകളിലെത്തിയത്. ഇതു പ്രതിദിനം 7 കോടിക്കു മുകളിലെത്തിച്ചാല്‍ മാത്രമേ കെഎസ്ആര്‍ടിസിക്കു മുന്നോട്ടുപോകാനാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button