KeralaLatest News

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: പി.സി ചാക്കയോട് പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് അംഗീകരിക്കണമെന്നാണ് ആഗ്രഹമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തീരുമാനം ഇന്നു തന്നെ ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം രാഹിലിന്റെ വയനാച് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പി.സി ചാക്കോയുടെ പരാമര്‍ശത്തിന് പ്രതികരിക്കാനില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിഷയത്തില്‍ പിസി ചാക്കോ പറഞ്ഞത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പക്വമായല്ല നടന്നത്. ഗ്രൂപ്പുകള്‍ സീറ്റുകള്‍ വീതം വെക്കുകയാണ് ചെയ്തത്. കഴിഞ്ഞ കുറെക്കാലമായി പാര്‍ട്ടി സ്ഥാനങ്ങളായാലും തെരഞ്ഞടപ്പ് സ്ഥാനാര്‍ത്ഥികളായാലും ഇത്തരത്തിലാണ് നടക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പ് താത്പര്യത്തിനപ്പുറം ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേളത്തില്‍ നിന്ന് മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സ്ഥാനാര്‍ഥിയാകാന്‍ രാഹുലിന് ക്ഷണമുണ്ട്. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ആണ് ഈ ആവശ്യം ആദ്യം മുന്നോട്ടുവെച്ചത്. രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാകാന്‍ വിവിധ സംസ്ഥാനങ്ങള്‍ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിന്റെ ഭാഗമായാണ്. എന്നാല്‍ എവിടെ മത്സരിക്കുമെന്ന് രാഹുലിന്റെ അഭിപ്രായം വരുന്നത് കാത്തിരിക്കാമെന്നും പിസി ചാക്കോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button