KeralaLatest News

വാഹനാപകടത്തിൽ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തിൽ മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പളനിക്ക് സമീപമുണ്ടായ ബൈക്കപകടത്തില്‍ ഡിണ്ടികല്‍ ഓഡന്‍ ചത്രം എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ പേരാമ്പ്ര വെള്ളിയൂര്‍ പുറ്റങ്ങല്‍ പരേതനായ ബാബുവിന്റെ മകന്‍ അനുഗ്രഹയില്‍ ആദിത്യന്‍ (22) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ബൈക്കില്‍ കോളേജിലേക്ക് പോകവേ കോയമ്പത്തൂര്‍ ഡിണ്ടികല്‍ റോഡില്‍ പളനിക്കടുത്ത് എതിരെ വന്ന ലോറിയുടെ വശങ്ങളിലുള്ള ഇരുമ്പു കൊളുത്തുകളില്‍ കുടുങ്ങിയാണ് അപകടമുണ്ടായതെന്നു പൊലീസ് അറിയിച്ചു. ഒപ്പം സഞ്ചരിച്ച വിദ്യാർത്ഥിയെ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button