KeralaLatest News

വയനാട്ടില്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ ധെെര്യമുണ്ടോ ;   വെല്ലുവിളിച്ച് ശ്രീ​ധ​ര​ന്‍ പി​ള്ള…

തിരുവനന്തപുരം: വയനാട്ടിലെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള . രാഹുലിന് ധെെര്യമുണ്ടോ വയനാട്ടില്‍ നില്‍ക്കാന്‍ ധെെര്യമുണ്ടെങ്കില്‍ മല്‍സരിക്കാന്‍ വെല്ലുവിളിച്ച് ശ്രീധരന്‍ പിളള. രാഹുല്‍ വയനാട് പിടിക്കുന്ന പക്ഷം ബിജെപി ബിഡി‍ജെഎസുമായി കൂടിയാലോചിച്ച് കരുത്തനെ ഇറക്കാനുളള തീരുമാനത്തിലാണ്.

സ്മൃ​തി ഇ​റാ​നി​യെ മല്‍സരിപ്പിക്കാനും ബി​ജെ​പി സം​സ്ഥാ​ന- ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ വെ​ല്ലു​വി​ളി. അ​തേ​സ​മ​യം, വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച്‌ ഇ​തു​വ​രെ തീ​രു​മാ​ന​മൊ​ന്നു​മാ​യി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജെ​വാ​ല തി​ങ്ക​ളാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അതേസമയം രാഹുലും ഇതിലും വ്യക്തത വരുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button