Latest NewsIndia

തുംക്കൂരില്‍ ദേവഗൗഡയ്‌ക്കെതിരെ കോണ്‍ഗ്രസ് സിറ്റിങ് എംപി നോമിനേഷന്‍ നല്‍കി

കര്‍ണാടക: ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ മത്സരിക്കുന്ന തുംക്കൂരില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.പി നോമിനേഷന്‍ നല്‍കി. നിലവിലെ സഖ്യ ധാരണകള്‍ തെറ്റിച്ച് കൊണ്ടാണ് എസ്പി മുദ്ദഹനുമേഗൗഡ നോമിനേഷന്‍ നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എയായ കെഎന്‍ രാജണ്ണയാണ് ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

28 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇരുപതിടത്ത് കോണ്‍ഗ്രസും 8 സ്ഥലത്ത് ജനതാദളുമാണ് മത്സരിക്കുമെന്നാണ് ചര്‍ച്ചകള്‍ പ്രകാരം തീരുമാനിച്ചിരുന്നത്. ദേവഗൗഡയ്ക്ക് തുംക്കൂര്‍ സീറ്റ്മത്സരിക്കാനായി വിട്ടുകൊടുത്തതായിരുന്നു.മത്സരിക്കുന്നതിനായി ദേവഗൗഡ ഇന്നലെ നോമിനേഷന്‍ സമര്‍പ്പിച്ചിരുന്നു. ഹാസനില്‍ നിന്നുള്ള സിറ്റിങ് എംപിയായിരുന്ന ദേവഗൗഡ ചെറുമകന് പ്രജ്വല്‍ ദേവണ്ണയ്ക്ക് വേണ്ടി സീറ്റൊഴിഞ്ഞ് കൊടുക്കുകയായിരുന്നു.

മുദ്ദഹനുമേഗൗഡയോട് മുന്നണി മര്യാദ പാലിച്ച് നോമിനേഷന്‍ നല്‍കിയതില്‍ നിന്നും പിന്മാറണമെന്നും ഹൈക്കമാന്‍ഡ് തീരുമാനപ്രകാരമാണ് സീറ്റ് വിട്ടു നല്‍കിയതെന്നും ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വര ആവശ്യപ്പെട്ടിരുന്നു. ഇത് കേള്‍ക്കാതെയാണ് സിറ്റിങ് എം.പിയായിരുന്ന മുദ്ദഹനുമേഗൗഡ വിമതനായിരിക്കുന്നത്. ദേവഗൗഡ തുംക്കൂരിന് പകരം ബംഗളൂരു നോര്‍ത്തില്‍ നിന്ന് മത്സരിക്കണമെന്നാണ് വിമത കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button