Latest NewsIndia

ലോക്സഭ തെരഞ്ഞെടുപ്പിനു മുൻപു തന്നെ വിജയം ഉറപ്പിച്ചു ബിജെപി, പാൽഘർ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ്സ് സംപൂജ്യർ

തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് -എൻസിപി സഖ്യം കനത്ത പരാജയമാണ് നേരിട്ടത്.

മുംബൈ : ലോക്സഭ തെരഞ്ഞെടുപ്പിനു മുൻപുള്ള ലിറ്റ്മസ് ടെസ്റ്റിൽ വിജയിച്ച് ബിജെപി – ശിവസേന സഖ്യം. പാൽഘർ മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 28 ൽ 21 സീറ്റുകളും സഖ്യം നേടി. അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് -എൻസിപി സഖ്യം കനത്ത പരാജയമാണ് നേരിട്ടത്. എൻ.സി.പി രണ്ട് സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് പൂജ്യത്തിലൊതുങ്ങി.

ശിവസേനയിൽ നിന്ന് റിബൽ സ്ഥാനാർത്ഥികളായി മത്സരിച്ചവരിൽ അഞ്ചു പേർ വിജയിച്ചു. പത്തൊൻപത് സീറ്റിൽ മത്സരിച്ച ശിവസേന പതിനാല് സീറ്റുകളിൽ വിജയിച്ചു. ഒൻപത് സീറ്റുകളിൽ മത്സരിച്ച ബിജെപി ഏഴുസീറ്റുകളിൽ വിജയം നേടി.മഹാരാഷ്ട്രയിൽ ഇരു പാർട്ടികളും സഖ്യമായി ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചതിനു ശേഷമായിരുന്നു പാൽഘർ തെരഞ്ഞെടുപ്പ്.

ഇടക്കാലത്ത് നിയമസഭയുൾപ്പെടെ പലതെരഞ്ഞെടുപ്പുകളിലും പരസ്പരം മത്സരിച്ച ഇരുപാർട്ടികളും വീണ്ടും സഖ്യം ചേർന്ന് മത്സരിക്കാൻ തീരുമാനിച്ചത് ഈയിടെയാണ്.സഖ്യത്തിനു വേണ്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും യുവസേന നേതാവ് ആദിത്യ താക്കറേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. ഈ സഖ്യത്തിന്റെ ആദ്യ കടമ്പയായിരുന്നു പാൽഘർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button