KeralaLatest NewsIndia

പി.കെ.ശ്രീമതി വോട്ടഭ്യര്‍ത്ഥനയുമായി ക്ഷേത്രമുറ്റത്ത്, ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത് ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ

മയ്യില്‍ ചെക്യാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട് ക്ഷേത്രത്തിലെത്തിയത്.

കണ്ണൂര്‍: കണ്ണൂർ സിപിഎം സ്ഥാനാർഥി പി.കെ.ശ്രീമതി എം.പി വോട്ട് ചോദിച്ച് ക്ഷേത്രമുറ്റത്ത്. മയ്യില്‍ ചെക്യാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ട് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി തിടമ്പ് നൃത്തം നടക്കുന്നതിനിടെയായിരുന്നു പി.കെ ശ്രീമതിയുടെ വോട്ടഭ്യര്‍ത്ഥന.

ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ കുളത്തില്‍ മുങ്ങിക്കുളിക്കണമെന്ന് പറയുന്നത് പുരുഷന്മാര്‍ക്ക് സ്ത്രീ സൗന്ദര്യം ആസ്വദിക്കാനാണെന്ന വിവാദ പരാമര്‍ശം നടത്തിയ സംഭവം ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കുകയാണ്. ആക്ഷേപകരമായ പരാമര്‍ശം ഈ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം വിശ്വാസികളെ ഓര്‍ക്കുന്ന ഇടത് നിലപാട് കാപട്യമാണെന്ന ആരോപണവുമുണ്ട്. അതേസമയം പി കെ ശ്രീമതിയുടെ ക്ഷേത്ര സന്ദര്‍ശനവും വോട്ടഭ്യര്‍ത്ഥനയും ചട്ടലംഘനമാണെന്നാരോപിച്ച് നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button