Latest NewsInternational

തായ്‌ലാന്‍ഡില്‍ സഖ്യ സര്‍ക്കാറിന് സാധ്യത

തായ്‌ലാന്‍ഡ് : തായ്‌ലാന്‍ഡില്‍ സഖ്യസര്‍ക്കാറിന് സാധ്യതയെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ തരുന്നു. പട്ടാള അട്ടിമറിക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി താസ്‌കിന്‍ ഷിനാവത്രയുടെ പിയൂ തായ് പാര്‍ട്ടിക്ക് മേധാവിത്വമെന്നാണ് സൂചന. അതേസമയം 500 അംഗ പാര്‍ലമെന് അധോസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഭാഗികമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം 90 ശതമാനം വോട്ടുകള്‍ എണ്ണിയ പലാങ് പ്രചരത്ത് പാര്‍ട്ടിക്ക് 76 ലക്ഷം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവു കൂടുതല്‍ സീറ്റുകള്‍ നേടിയ പീയൂ തായ് പാര്‍ട്ടിക്ക് കിട്ടിയ വോട്ടുകളേക്കാള്‍ 15 ലക്ഷം വോട്ട് കൂടുതലാണിത്

2014 ലെ പട്ടാള അട്ടിമറിക്ക് ശേഷം ആദ്യമായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 500 അംഗ പാര്‍ലമെന്റ അധോസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പട്ടാള ഭരണകൂടത്തെ അനുകൂലിക്കുന്ന പലാങ് പ്രചരത്ത് പാര്‍ട്ടിക്ക് 97 സീറ്റുകളും മുന്‍ പ്രധാനമന്ത്രി താസ്‌കിന്‍ ഷിനാവത്രയുടെ പാര്‍ട്ടിയായ പീയൂ തായ് പാര്‍ട്ടിക്ക് 137 സീറ്റുകളും ലഭിച്ചു. മറ്റ് പാര്‍ട്ടികള്‍ 69 സീറ്റുകള്‍ നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുമ്പോള്‍ ബാക്കി സീറ്റുകളിലെ ഫലം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button