Latest NewsIndia

സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം ; വിചാരണ ഇന്ന് ആരംഭിക്കും

സുനന്ദ മരിച്ച മുറിയിൽ നിന്ന് തെളിവുകൾ നശിപ്പിച്ചതായും സുനന്ദയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു

ന്യൂഡൽഹി: സുനന്ദ പുഷ്കർ കേസിൽ ഇന്ന് വിചാരണ ആരംഭിക്കും. ഡൽഹി പട്യാല കോടതിയിലാണ് വിചാരണ നടക്കുന്നത്. തിരുവന്തപുരത്ത യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂർ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടയിലാണ് നിർണായക വിചാരണ. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹിക പീഡനം എന്നിവയാണ് ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത്. 2014 ജനുവരി പതിനേഴിനാണ്‌ സുനന്ദ പുഷകർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

തുടർന്ന് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികൾ ഉണ്ടായിരുന്നു. മരണത്തിനു തൊട്ടു മുൻപ് ശശി തരൂരിന് സുനന്ദ പുഷ്കർ ഇ മയിൽ അയച്ചിരുന്നു. ജീവിക്കാനാഗ്രഹിക്കുന്നില്ല താൻ മരിക്കാൻ പോകുന്നു എന്ന് വ്യക്തമാക്കിയായിരുന്നു സുനന്ദ സന്ദേശമയച്ചത്.

എന്നാൽ ഇതിനോട് പ്രതികരിക്കാനോ, സുനന്ദയുടെ ജീവൻ രക്ഷിക്കാനോ ശശി തരൂർ ശ്രമിച്ചില്ലെന്നത് ആത്മഹത്യാ പ്രേരണ കുറ്റമായി കണക്കാക്കാമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൂടാതെ സുനന്ദ മരിച്ച മുറിയിൽ നിന്ന് തെളിവുകൾ നശിപ്പിച്ചതായും സുനന്ദയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button