Latest NewsIndia

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

റാസ് അല്‍ ഖൈമ• യു.എ.ഇയില്‍ അല്‍ ധൈദിനും റാസ് അല്‍ ഖൈമയ്ക്കും ഇടയിലെ അതിര്‍ത്തി പ്രദേശമായ അല്‍ ശവ്ഖയിലെ മോസ്കില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുണി കൊണ്ട് പൊതിഞ്ഞു ഒരു പെട്ടിയില്‍ വച്ചിരുന്ന കുഞ്ഞിനെ ഫജര്‍ നമസ്കാരത്തിനെത്തിയ വിശ്വാസികളാണ് കണ്ടെത്തിയത്.

തുടര്‍ന്ന് പള്ളി ഇമാം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാഷണല്‍ ആംബുലന്‍സ് എത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ കുഞ്ഞ് ആരോഗ്യവാനാണെന്ന് കണ്ടെത്തി.

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിനെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സാമൂഹ്യ വകുപ്പിന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button