Latest NewsIndia

സാമ്പത്തിക ശാസ്‌ത്രജ്ഞനെ പോലീസ് അറസ്റ്റുചെയ്തു

റാഞ്ചി: സാമ്പത്തിക ശാസ്‌ത്രജ്ഞനും സാമൂഹ്യ പ്രവർത്തകനുമായ ജീന്‍ ഡ്രീസിനെ പോലീസ് അറസ്റ്റുചെയ്തു അധികൃതരുടെ അനുവാദം കൂടാതെ പൊതുപരിപാടി സംഘടിപ്പിച്ചെന്നാരോപിച്ചാണ് ജാർഖണ്ഡ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്‌. സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്.

സാമൂഹ്യപ്രവര്‍ത്തകനായ വിവേക്‌ കുമാറിനെയും മറ്റൊരാളെയും ഇദ്ദേഹത്തിനൊപ്പം അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ജില്ലാ അധികാരികളുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെയാണ്‌ ജീനും സംഘവും പൊതുപരിപാടി സംഘടിപ്പിച്ചതെന്നാണ്‌ പോലീസുകാർ പറയുന്നത്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചു.

ജീനിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന്‌ രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവ്‌ ട്വീറ്റ്‌ ചെയ്‌തു. വിശപ്പ്‌,ദാരിദ്ര്യം, ലിംഗസമത്വം, കുട്ടികളുടെ ആരോഗ്യം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ്‌ ജീന്‍ ഡ്രീസിന്റെ പ്രവര്‍ത്തനം. തൊഴിലുറപ്പ്‌ പദ്ധതി എന്ന ആശയം ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button