Latest NewsIndia

സ്‌കൂള്‍ വിട്ട് വന്ന ഒന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം, കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോർട്ട്

മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്തിയിരുന്നില്ല.

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ആറ് വയസ്സുകാരി കൊല്ലപ്പെട്ടത് കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌കൂള്‍ വിട്ട് വന്ന ഒന്നാം ക്ലാസുകാരിയെ കാണാതായത്. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്തിയിരുന്നില്ല.

ഇന്നലെ പുലര്‍ച്ചയോടെ വീടിന് സമീപത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കുട്ടിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകള്‍ ഏറ്റിട്ടുണ്ട്. അയല്‍വാസികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപവാസികളായ നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം നടത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ആറ് പേര്‍ സംഘത്തിലുണ്ടായിരുന്നു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button