Latest NewsKerala

കോണ്‍ഗ്രസിന്റെ 14-ാം സ്ഥാനാര്‍ഥി പട്ടികയിലും വയനാടും വടകരയുമില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 14-ാം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്് എന്നീ സംസ്ഥാനങ്ങളിലായി 31 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തവണയും കേരളത്തില്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത വയനാടും വടകരയും 14-ാം പട്ടികയിലില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് വയനാട് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നത്. എന്നാല്‍, വടകരയിലെ സ്ഥാനാര്‍ഥി കെ.മുരളീധരന്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കഴിഞ്ഞ ദിവസം ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതിയിലും ചര്‍ച്ചയായില്ല. വയനാട്ടില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ രാഹുല്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. വയനാട് ഡിസിസിക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ അതൃപ്തിയുണ്ട്. രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button