Latest NewsIndia

സ്പീഡില്‍ വാഹനമോടിച്ചു ;  സച്ചിനെ പോലീസ് പിടിച്ചു !  താരത്തിന്‍റെ വീഡ‍ിയോ

ച്ചിനെ അമിത വേഗതയില്‍ വാഹനമോടിച്ചതിന് പോലീസ് പിടിച്ച വിവരം കോടി ആരാധകരുളള ക്രിക്കറ്റിനപ്പുറം ജീവിതം കണ്ട ആ മനുഷ്യന്‍ തന്നെയാണ് പങ്ക് വെച്ചത്. ഈയിടെ ഒന്നും ഉണ്ടായ സംഭവമല്ല ഇത് പണ്ട് 1992 ലായിരുന്നു സംഭവം. യുകെയില്‍ ഒരു ക്ലബ്ബിനുവേണ്ടി കളിക്കുമ്പോഴായിരുന്നു സംഭവമെന്ന് താരം പറയുന്നു. മല്‍സരത്തിന് ശേഷം തിരികെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് പോലീസ് തടഞ്ഞത്. പോലീസിന്‍റെ പിറകെ പോയാല്‍ കൂടുതല്‍ സുരക്ഷിതമാണല്ലോ എന്ന് കരുതിയാണ് താരം പോലീസ് വാഹനത്തിന് പിന്നാലെ അമിതവേഗതയില്‍ പിന്തുടര്‍ന്നത്.

എന്നാല്‍ കുറേ കഴിഞ്ഞപ്പോള്‍ വേഗത കുറച്ച് വഹനം ഓടിക്കണമെന്ന് സച്ചിന് പോലീസ് മുന്നറിയിപ്പ് നല്‍കി. പക്ഷേ സച്ചിന് പോലീസ് പറഞ്ഞത് എന്താണെന്ന് മനസിലാകാത്തതിനാല്‍ വീണ്ടും അതേ വേഗതയില്‍ വാഹനമോടിക്കുകയായി രുന്നു. ഇതിനെത്തുടര്‍ന്ന് പോലീസ് പിടിക്കുകയും പിന്നീട് കാര്യം തിരക്കിയതിന് ശേഷം താരത്തിനെ വിട്ടയക്കുകയും ചെയ്തതായി വീഡിയോയിലൂടെ താരം വിശദമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button