UAELatest NewsGulf

സൈബര്‍ സുരക്ഷ : അറബ് രാജ്യങ്ങളില്‍ വെച്ച് ഈ രാഷ്ട്രം മുന്നില്‍

ദമാം : സൈബര്‍ സുരക്ഷ അറബ് രാജ്യങ്ങളില്‍ വെച്ച് ഈ രാഷ്ട്രം മുന്നില്‍ . ആഗോള ടെലികോം
പുറത്ത് വിട്ട 2018 ലെ ആഗോള സൈബര്‍ സുരക്ഷ സൂചികയില്‍ 175 രാജ്യങ്ങളില്‍ പതിമൂന്നാമതും അറബ് മേഖലയില്‍ ഒന്നാം സ്ഥാനവും സൗദി അറേബ്യയ്ക്ക്. 2016 ലെ ഇന്‍ഡക്‌സിനേക്കാള്‍ 33 പോയിന്റ് കൂടുതലാണ് ഇപ്രാവശ്യം. ദേശീയ സൈബര്‍ സുരക്ഷാ അതോറിറ്റി സ്ഥാപിച്ച് രാജ്യത്തെ സൈബര്‍ ഇടങ്ങള്‍ സംരക്ഷിക്കുന്നതില്‍ അതിന്റെ പങ്ക് വഹിച്ചതിനുള്ള നേട്ടമാണിത്. ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ രാജ്യത്തിന്റെ സൈബര്‍ സംരക്ഷണം വര്‍ധിപ്പിക്കുന്നതില്‍ എല്ലാ തലങ്ങളിലും ഇത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുരക്ഷിതവും വിശ്വസനീയവുമായ രീതിയില്‍ സൈബര്‍ സൈറ്റുകള്‍ ക്രമീകരിക്കാനും ഉചിതമായ വിഭാഗങ്ങളെ ഏകോപിപ്പിച്ച് എല്ലാ ദേശീയ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനും കഴിഞ്ഞു. ആശയ വിനിമയ വിവര സാങ്കേതിക കമ്മീഷനിലെ ഈ നേട്ടത്തിന് വിവിധ സംഭാവനങ്ങള്‍ അര്‍പ്പിച്ചവര്‍ക്ക് ഭരണാധികാരിയും കിരീടാവകാശിയും നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button