KeralaLatest News

ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച സംഭവം: അരുണ്‍ കൊലക്കേസ് പ്രതി, നിലവിലുള്ളത് നാലു കേസുകള്‍

തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ അരുണ്‍  ആനന്ദ് കൊലക്കേസ് പ്രതി. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് നാല് കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു. മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ രണ്ടു കേസുകളുണ്ട്. കൊലപാതകം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് അരുണ്‍. 2008ലെ വിജയരാഘവല്‍ കൊലക്കേസിലെ പ്രതിയാണ് ഇയാള്‍. കൂടാതെ സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനു കേസുണ്ട്.

2008-ല്‍ തിരുവനന്തപുരം നന്തന്‍ കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്.
എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ മുഖ്യപ്രതികളിലൊരാണ് അരുണ്‍ ആനന്ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button