Latest NewsUAEGulf

യുഎയിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസവും സന്തോഷപ്രദവുമായ നടപടിയുമായി ടെലികോം അതോറിറ്റി 

ദുബായ് :  യുഎഇയിലെ മൊബെെല്‍ ഉപയോക്താള്‍ക്ക് വളരെ പ്രയോജനപ്രദമായ  നിര്‍ദ്ദേശമിറക്കി ടെലികോം അതോറിറ്റി. മുമ്പ് ഒരു പ്ലാന്‍ എടുത്ത് കഴി‍ഞ്ഞാല്‍ ആ പ്ലാനിന്‍റെ കാലാവധി  അവസാനിക്കുന്ന  കാലാവധി വരെയുളള തുക യുഎഇയിലെ ഉപയോക്താക്കള്‍ അടക്കേണ്ടിയിരുന്നു. ഇത്  നിവാസികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്.ഈ രീതിയിലാണ്  അതോറിറ്റി മാറ്റം വരുത്തിയിരിക്കുന്നത്.

ഉദാഹരണമായി 100 ദിര്‍ഹത്തിന്‍റെ ഒരു പ്ലാന്‍ കസ്റ്റമര്‍  തിരഞ്ഞെടുക്കുകയാണെങ്കില്‍ ആ പ്ലാനിന്‍റെ കാലാവധി അവസാനിക്കുന്ന 6 മാസകാലയളവിലുളള  പണമായ 600 ദിര്‍ഹം ഉപോയക്താവ് നല്‍കേണ്ടി വന്നിരുന്നു എന്നാല്‍ പുതിയ മാറ്റമനുസരിച്ച്  100 ദിര്‍ഹത്തിന്‍റെ പ്ലാനാണ്  കസ്റ്റമര്ർ തിരഞ്ഞെടുക്കുന്നെങ്കില്‍ എപ്പോളാണോ ആ സേവനം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ആ ദിവസം വരെയുളള പണം നല്‍കിയാല്‍ മതി. 1 മാസത്തിന് ശേഷം സേവനം അവസാനിപ്പിക്കനാണ് ഉദ്ദേശമെങ്കില്‍ ആ  കാലവധിയിലുളള 100 ദിര്‍ഹം മാത്രം കസ്റ്റമര്‍ അടച്ച് ഉപയോക്താവിന് സേവനം അവസാനിപ്പിക്കാന്‍ കഴിയും.

ടെലികോം  റെഗുലേറ്ററിയുടെ  പുതിയ നിര്‍ദ്ദേശം യുഎഇയിലെ  പ്രമുഖ സേവന ദാതാക്കളായ എത്തിസലാത്ത്, ഡിയു എന്നിവര്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

shortlink

Post Your Comments


Back to top button